ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്ലിയെ ബാബർ അസം മാതൃകയാക്കണം എന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ മുഷ്താഖ് അഹമ്മദ്. ബാബർ അസമിന്റെ മോശം ഫോം മാറാൻ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമാണ്. കോഹ്ലി ഇതായിരുന്നു ചെയ്തത്. മുസ്താഖ് പറഞ്ഞു.
ഫോമിലല്ലാത്തപ്പോൾ കോഹ്‌ലി വിശ്രമം എടുക്കാൻ തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 77 റൺസാണ് ബാബർ ആകെ നേടിയത്. ലോകകപ്പില ബാബറിന്റെ പ്രകടനം മോശമായിരുന്നു.
”ഒരു കളിക്കാരൻ മാനസികമായി അസ്വസ്ഥനാണെന്ന് ഞങ്ങൾ മനസ്സിലാക്കുമ്പോൾ, ഞങ്ങൾ അവർക്ക് ഇടവേള നൽകും. വിരാട് കോഹ്‌ലി ഫോമിലല്ലാത്തപ്പോൾ ഒരു ഇടവേള എടുത്തു, അതിനുശേഷം അദ്ദേഹം ഫോമിലേക്ക് ഉയർന്നു. പാകിസ്താൻ മാനേജ്‌മെന്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബാബറിനെ വിശ്രമം എടുക്കാൻ ഉപദേശിക്കുകയും ചെയ്യണമായിരുന്നു,” മുഷ്താഖ് പറഞ്ഞു.
“ബാബർ മികച്ച പ്രകടനങ്ങൾ രാജ്യത്തിനായി നടത്തി, അവൻ നമ്മുടെ ഹീറോയാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഏഷ്യാ കപ്പ്, ലോകകപ്പ് എല്ലാം നിരാശയായിരുന്നു. ഇടവേളകളുടെ ആവശ്യകത തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു. ഞാൻ ഉണ്ടായിരുന്നെങ്കിൽ ബാബറിന് അൽപം വിശ്രമം നൽകാൻ ഞാൻ നിർദ്ദേശിക്കുമായിരുന്നു” മുഷ്താഖ് കൂട്ടിച്ചേർത്തു.