ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ദുബായിൽ നടന്ന മത്സരത്തിനിടെ താൻ കോഹ്ലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് പാകിസ്ഥാൻ റിസ്റ്റ് സ്പിന്നർ അബ്രാർ അഹമ്മദ്.

“കോഹ്ലിക്ക് എതിരെ ബൗൾ ചെയ്യണമെന്ന എൻ്റെ ബാല്യകാല സ്വപ്നം ദുബായിൽ സാക്ഷാത്കരിച്ചു. അതൊരു വലിയ വെല്ലുവിളിയായിരുന്നു, അവനെ പ്രകോപിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ എടുത്തു.” അബ്രാർ പറഞ്ഞു
“കോഹ്ലിയോട് ഞാൻ പറ്റുമെങ്കിൽ ർന്നെ ഒരു സിക്‌സ് അടിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം തിരികെ ഒരിക്കലും ദേഷ്യപ്പെട്ടില്ല. കോഹ്‌ലി ഒരു മികച്ച ബാറ്ററാണ്, അത് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, അയാൾ ഒരു മികച്ച മനുഷ്യനുമാണ്, ”അഹമ്മദ് ടെലികോം ഏഷ്യ സ്‌പോർട്ടിനോട് പറഞ്ഞു.
മത്സരശേഷം കോലി തൻ്റെ ബൗളിംഗിനെ പ്രശംസിച്ചതായും അഹമ്മദ് വെളിപ്പെടുത്തി. “മത്സരത്തിന് ശേഷം ‘നന്നായി പന്തെറിഞ്ഞു’ എന്ന് അദ്ദേഹം പറഞ്ഞു, അത് എൻ്റെ ദിവസം നല്ലതാക്കി. ഞാൻ കോഹ്‌ലിയെ ആരാധിച്ചാണ് വളർന്നത, ഒരു ദിവസം ഞാൻ അദ്ദേഹത്തിനെതിരെ പന്തെറിയുമെന്ന് അണ്ടർ 19 കളിക്കാരോട് പറയാറുണ്ടായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.