ഇന്ത്യക്ക് 91 റൺസ് ലീഡ്, കോഹ്ലിയുടെ ഗംഭീര ഇന്നിംഗ്സ് ഇരട്ട സെഞ്ച്വറിക്ക് മുമ്പ് അവസാനിച്ചു

Newsroom

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സ് ലീഡ്‌. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം അവസാന സെഷനിൽ ഇന്ത്യ പുറത്തായി. ഇന്ത്യ 571/9 എന്ന നിലയിലാണ്‌ ഇന്നിങ്സ് പൂർത്തിയാക്കിയത്. പരിക്ക് കാരണം ശ്രേയസ് അയ്യർ ഇന്ത്യക്ക് ആയി ബാറ്റിംഗിന് ഇറങ്ങിയില്ല. സെഞ്ച്വറി പൂർത്തിയാക്കിയ കോഹ്ലിയും അവസാനം വന്ന വേഗത്തിൽ അർധ സെഞ്ച്വറി നേടിയ അക്സർ പട്ടേലുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഇന്ത്യ 91 റൺസാണ് ലീഡ് നേടിയത്.

കോഹ്ലി 23 03 11 17 30 23 390

കോഹ്ലി 186 റൺസുമായി purraththaayi. ടെസ്റ്റിലെ താരത്തിന്റെ 28ആം സെഞ്ച്വറി ആയിരുന്നു ഇത്. 364 പന്തിൽ നിന്നാണ് കോഹ്ലി 186 റൺസ് എടുത്തത്‌. 15 ഫോർ ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. അക്സർ പട്ടേൽ 113 പന്തിൽ നിന്ന് 79 റൺസ് എടുത്തു. നാലു സിക്സും അഞ്ചു ഫോറും ഉൾപ്പെടുന്നതായിരുന്നു അക്സറിന്റെ ഇന്നിംഗ്സ്.

ഇന്ത്യ 23 03 12 16 30 26 107

ഇന്ത്യക്ക് 44 റൺസ് എടുത്ത ഭരതിന്റെ വിക്കറ്റും 28 റൺസ് എടുത്ത ജഡേജയെയും ടീക്ക് മുമ്പ് നഷ്ടമായിരുന്നു. അശ്വിൻ 7, ഉമേഷ് പൂജ്യം എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഷമി റൺ ഒന്നും എടുക്കാതെ ക്രീസിൽ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ ലിയോണും മർഫിയും 3 വിക്കറ്റു വീതം വീഴ്ത്തി.