ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര അവസാനിക്കും മുമ്പ് വിരാട് കോഹ്ലി 4 സെഞ്ച്വറി അടിക്കും എന്ന് സുനിൽ ഗവാസ്കർ. ബ്രിസ്‌ബേനിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ വരാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ കോഹ്ലി സെഞ്ച്വറി നേടുമെന്നും ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ പറഞ്ഞു.
പെർത്ത്, അഡ്‌ലെയ്ഡ്, സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിൽ കോലി ഇതിനകം സെഞ്ച്വറി നേടിയിട്ടുണ്ട്. ബ്രിസ്‌ബേനിലെ ഒരു സെഞ്ച്വറി ഓസ്ട്രേലിയയിലെ മുഴുവൻ ഗ്രൗണ്ടിലും സെഞ്ച്വറി നേടിയ താരമായി കോഹ്ലിയെ മാറ്റും എന്ന് ഗവാസ്കർ പറഞ്ഞു.
“അതിനുശേഷം, മുന്നോട്ട് പോകുമ്പോൾ, അദ്ദേഹം സെഞ്ച്വറി നേടിയ മെൽബണിലും സിഡ്‌നിയിലും ആണ് കളിക്കുന്നത്. അതുകൊണ്ട് അവിടെയും അദ്ദേഹത്തിന് സെഞ്ചുറി നേടാനാകും. അതിനർത്ഥം അദ്ദേഹത്തിന് പരമ്പരയിൽ നാല് സെഞ്ചുറികൾ നേടാനാകുമെന്നാണ്.” ഗവാസ്‌കർ പറഞ്ഞു.