തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റും ക്ലബും സംയുക്തമായി കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന മൂന്നാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത T20 ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ സുൽത്താൻസ് സിസ്റ്റേഴ്സ് ബി കെ 55 ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സി യെ 21 റൺസിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത സുൽത്താൻസ് സിസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു. സുൽത്താൻസ് സിസ്റ്റേഴ്സിനു വേണ്ടി എം പി വൈഷ്ണ പുറത്താകാതെ 68 റൺസും മാനസ്‌വി പോറ്റി 22 റൺസും എടുത്തു. ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സിക്കു വേണ്ടി പി വി അരിത 24 റൺസിനു 2 വിക്കറ്റുകൾ വീഴ്ത്തി.മറുപടിയായി
ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുത്തു. ക്ലൗഡ്ബെറി ടെലിച്ചറി ടൗൺ സി സിക്കു വേണ്ടി എ അക്ഷയ 31 റൺസും അലീന ആൻ ജോയ് 18 റൺസുമെടുത്തു. സുൽത്താൻസ് സിസ്റ്റേഴ്സിനു വേണ്ടി ആര്യനന്ദ, സി വി അനുഷ്ക, ഇഷിത ഷാനി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. കളിയിലെ താരമായി എം പി വൈഷ്ണയും കളിയിലെ ഇമ്പാക്ട് താരമായി ആര്യനന്ദയെയും തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സൈലർസ് റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സിയെ 38 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ഏരീസ് കൊല്ലം സെയിലേർസ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു.ഏരീസ് കൊല്ലം സെയിലേർസിനു വേണ്ടി പി അഖില പുറത്താകാതെ 51 റൺസും ദിയ ഗിരീഷ് 45 റൺസുമെടുത്തു. റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സിക്കു വേണ്ടി അന്സു സുനിൽ 2 വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി റിച്ച്മൗണ്ട് ഗ്രൂപ്പ് ധർമ്മടം സി സി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. റിച്ച്മൗണ്ട് ഗ്രൂപ്പിനു വേണ്ടി അന്സു സുനിൽ 21 റൺസെടുത്തു.ഏരീസ് കൊല്ലം സെയിലേർസിനു വേണ്ടി ബി സൗപർണിക 3 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി പി അഖിലയും ഇമ്പാക്ട് താരമായി ബി സൗപർണികയും തിരഞ്ഞെടുത്തു.
ഇന്ന് 16/4/2025 (ബുധൻ) രാവിലെ നടക്കുന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് ജാസ്മിൻ സി സിയെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന മൽസരത്തിൽ തൃശൂർ ടൈറ്റാൻസ് റേസ് ബ്ലാസർസിനെയും നേരിടും.