ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുലിന് ഐ പി എല്ലിലെ ആദ്യ 2 മത്സരങ്ങൾ നഷ്ടമാകും എന്ന് റിപ്പോർട്ട്. തൻ്റെ ആദ്യ കുഞ്ഞിൻ്റെ ജനനത്തിനായി കാത്തിരിക്കുന്നതിനാൽ ഐപിഎൽ 2025 ലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് താരം മാറി നിന്നേക്കും. ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റനും പേസർ മിച്ചൽ സ്റ്റാർക്കിൻ്റെ ഭാര്യയുമായ അലിസ ഹീലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വ്ലോഗിൽ ഐ പി എൽ പ്രിവ്യൂ നടത്തുന്നതിനിടെയാണ് രാഹുൽ ആദ്യ മത്സരങ്ങൾ കളിക്കില്ല എന്ന് അലിസ ഹീലി പറഞ്ഞത്. 24 മാർച്ചിന് ഡൽഹി ക്യാപിറ്റൽസ് എൽ എസ് ജിയെയും മാർച്ച് 30ന് സി എസ് കെയെയും ആണ് അവർ നേരിടുന്നത്.