ഏഷ്യാ കപ്പിൽ പാകിസ്താന് എതിരെ കെ എൽ രാഹുൽ കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കെ എൽ രാഹുൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന പാകിസ്താന് എതിരായ മത്സരത്തിൽ രാഹുൽ ഉണ്ടാകില്ല. ഇന്ത്യയുടെ ഗ്രൂപ്പിലെ നേപ്പാളിന് എതിരായ രണ്ടാം മത്സരവും രാഹുലിന് നഷ്ടമാകും. താരം ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തില്ല എന്ന് കോച്ച് പറഞ്ഞു.

രാഹുൽ 23 08 21 18 28 20 272

പരിശീലനത്തിനിടയിൽ വീണ്ടും പുതിയ പരിക്ക് ഏറ്റതിനാൽ ആണ് രാഹുലിന് കളിക്കാൻ ആകാത്തത്. സെമി ഫൈനൽ മുതൽ രാഹുൽ ടീമിനൊപ്പം ഉണ്ടാകും എന്ന് ടീം വിശ്വസിക്കുന്നു.

ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിന് ഇടയിലാണ് കെ.എൽ. രാഹുലിന് പരിക്കേറ്റത്. രാഹുലിന് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ ടീമിലേക്ക് എടുത്തിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ സഞ്ജുവിന് അവസരം കിട്ടുമോ അതോ ഇഷൻ കിശൻ വിക്കറ്റ് സൂക്ഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇഷൻ കിഷനെ തന്നെയാകും ഇന്ത്യ ആദ്യ ഇലവനിൽ എടുക്കാൻ സാധ്യത.