മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുവാനുള്ള കാര്യം ആലോചനയിലുണ്ട് – കെഎൽ രാഹുല്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുവാനുള്ള പ്രലോഭനം ഉണ്ടെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. പരമ്പര വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അതിനാൽ തന്നെ നിര്‍ബന്ധമായും പരമ്പര വിജയിക്കേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

എന്നാൽ ഒരു മത്സരത്തെയാണ് ഇന്ത്യ ഇപ്പോള്‍ സമീപിക്കേണ്ടതെന്നും നാഗ്പൂരിലെ ആദ്യ മത്സരം വിജയിക്കുക എന്നതാണ് ഇപ്പോള്‍ ശ്രദ്ധയെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. ഇന്ത്യയുടെ പ്ലേയിംഗ് കോമ്പിനേഷന്‍ എന്താകുമെന്ന് ഇതുവരെ ഉറപ്പില്ലെങ്കിലും മൂന്ന് സ്പിന്നരെ കളിപ്പിക്കുന്നതിനെക്കുറിച്ച ടീം ആലോചിക്കുന്നുണ്ടെന്നും രാഹുല്‍ പറ‍ഞ്ഞു.

അശ്വിനും ജഡേജയും പ്രധാന സ്പിന്നര്‍മാരാകുമ്പോള്‍ അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ മൂന്നാം സ്പിന്നറായി എത്തുവാനുള്ള സാധ്യതയുണ്ട്.