ലഖ്നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ (എൽഎസ്ജി) മുൻ ക്യാപ്റ്റൻ കെ എൽ രാഹുൽ 2025 ലെ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസിയുമായി വേർപിരിയാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചു. കുറച്ച് സ്വാതന്ത്ര്യം കണ്ടെത്താനും ഒരു ടീമിൻ്റെ അന്തരീക്ഷം ആസ്വദിക്കാനും കഴിയുന്ന ഒരു ടീമിൽ ചേരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് രാഹുൽ പറഞ്ഞു.
“എനിക്ക് ഒരു പുതിയ തുടക്കം ആഗ്രഹമുണ്ടായിരുന്നു… ചിലപ്പോൾ നിങ്ങൾ മാറിനിന്ന് സ്വയം എന്തെങ്കിലും നല്ലത് കണ്ടെത്തേണ്ടതുണ്ട്,” രാഹുൽ പറഞ്ഞു. LSG-യുമായുള്ള മൂന്ന് സീസണുകളിൽ രാഹുലും എൽ എസ് ജി ഉടമയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
2022ലും 2023ലും തുടർച്ചയായി പ്ലേഓഫ് മത്സരങ്ങളിലേക്ക് ടീമിനെ നയിച്ചെങ്കിലും 2024ൽ ഏഴാം സ്ഥാനത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. എൽഎസ്‌ജി ഉടമ സഞ്ജീവ് ഗോയങ്ക രാഹുലുമായി ഗ്രൗണ്ടിൽ വെച്ച് രോഷാകുലനാകുന്ന വീഡിയോകൾ കഴിഞ്ഞ സീസണിൽ പ്രചരിച്ചിരുന്നു. ഭിന്നതയുണ്ടാകുമെന്ന്
ഐപിഎൽ ലക്ഷ്യങ്ങൾക്ക് പുറമേ, ഇന്ത്യൻ ടി20 ടീമിലേക്ക് മടങ്ങിവരാനുള്ള തൻ്റെ ആഗ്രഹവും രാഹുൽ തുറന്നു പറഞ്ഞു. “ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ എവിടെയാണെന്ന് എനിക്കറിയാം… ഇന്ത്യൻ ടി20 ടീമിലേക്ക് മടങ്ങിവരിക എന്നതാണ് എൻ്റെ ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.