“കെ എൽ രാഹുലിന് കഴിവും ക്ലാസും ഉണ്ട്, ഫോമിലേക്ക് വരും” – ദ്രാവിഡ്

Newsroom

ഓപ്പണർ കെ എൽ രാഹുലിന്റെ ഫോമിൽ ഒരു ആശങ്കയും ഇല്ല എന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ടീം ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള ക്ലാസും നിലവാരവും രാഹുലിന് ഉണ്ടെന്ന് ദ്രാവിഡ് പറയുന്നു . ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ രണ്ട് ഇന്നിംഗ്‌സുകളിലായി 18 റൺസ് മാത്രമെ രാഹുൽ നേടിയിരുന്നുള്ളൂ.

കെ എൽ രാഹുൽ 23 02 19 17 36 44 871

മത്സരത്തിന് ശേഷം സംസാരിച്ച ദ്രാവിഡ്, രാഹുലിന് കാര്യങ്ങൾ നന്നായി പോകുന്നില്ലെന്ന് സമ്മതിച്ചു. എന്നാൽ താരം ഫോമിലേക്ക് വരും എന്നും ടീം അദ്ദേഹത്തിന് ഒപ്പം ഉണ്ടെന്നും ദ്രാവിഡ് പറയുന്നു. ചിലപ്പോൾ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി നടക്കില്ല. എന്നാൽ അദ്ദേഹം ഫോമിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ നിലവാരം ടീമിന് കരുത്താകും. രാഹുലിന് ഇന്ത്യൻ ടീമിൽ കളിക്കാബുള്ള ക്ലാസും ഗുണനിലവാരവും ഉണ്ട്. ദ്രാവിഡ് പറഞ്ഞു.