ഏഷ്യാ കപ്പിൽ കെ എൽ രാഹുലിനെ കളിപ്പിക്കരുത് എന്ന് രവി ശാസ്ത്രി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കെ എൽ രാഹുലിനെ ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവന്റെ ഭാഗമാക്കരുത് എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പരിക്ക് മാറാനായി പൊരുതുന്ന രാഹുലിന് കൂടുതൽ സമയം നൽകണം എന്നാണ് രവി ശാസ്ത്രി പറയുന്നത്. 2023 ഐപിഎൽ സമയത്ത്, പരിക്കേറ്റ രാഹുൽ ശസ്ത്രക്രിയ ആവശ്യമായി വന്നതാണ് ഇത്ര കാലം പുറത്തിരുന്നത്. താരം ഇപ്പോൾ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരികെയെത്തുന്നതിന് അടുത്താണ്‌.

രാഹുൽ 23 08 16 01 11 16 808

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ രാഹുൽ ഇപ്പോൾ ക്രിക്കറ്റ് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നുണ്ട്‌. എങ്കിലും 2023 ലോകകപ്പിലും വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഇതുവരെ ഉറപ്പായിട്ടില്ല. ഏഷ്യാ കപ്പിനുള്ള പ്ലെയിങ് ഇലവന്റെ ഭാഗമാകാൻ രാഹുലിന് ആകില്ല എന്നും ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ റോളിലേക്ക് തിരഞ്ഞെടുക്കണം എന്നും ശാസ്ത്രി പറയുന്നു.

“കളിക്കാത്തതും പരിക്കിൽ നിന്ന് മുക്തി നേടുന്നതിന് അടുത്തുള്ള ഒരു കളിക്കാരനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്‌. ഏഷ്യാ കപ്പിലെ ആദ്യ ഇലവനിൽ രാഹുലിനെ ഇറക്കുന്നതിന് കുറിച്ച് ചിന്തിക്കാൻ ആകില്ല” ശാസ്ത്രി പറഞ്ഞു.

“ഏഷ്യാ കപ്പിൽ കളിക്കുക എന്നത് നിങ്ങൾ കളിക്കാരനോട് അൽപ്പം കൂടുതൽ ചോദിക്കുകയാണ്. ഒരാൾ പരിക്കിൽ നിന്ന് മാറി വരുമ്പോൾ മാച്ച് ഫിറ്റ്നസിൽ എത്താൻ സമയം നൽകേണ്ടതുണ്ട്. അതുകൊണ്ട് രാഹുലിനെ ടീമിൽ ഉൾപ്പെടുത്തരുത് “ശാസ്ത്രി പറഞ്ഞു.