ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തകർച്ച നേരിട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ പഞ്ചാബ് തരിപ്പണമായി. വെറും 111 റൺസിന് പഞ്ചാബ് കിംഗ്സ് ഓൾഔട്ട് ആയി.

തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവരെ പ്രതിരോധത്തിലാക്കി. 11 ഓവറിനുള്ളിൽ തന്നെ അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ (12 പന്തിൽ 22 റൺസ്), പ്രബ്സിമ്രൻ സിംഗ് (15 പന്തിൽ 30 റൺസ്) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല.
ജോഷ് ഇംഗ്ലിസ് (2 റൺസ്), ശ്രേയസ് അയ്യർ (0 റൺസ്), നെഹാൽ വധേര (10 റൺസ്), മാക്സ്‌വെൽ (7 റൺസ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ശശാങ്ക് 18 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിനും തകർച്ചയിൽ നിന്ന് കരകയറ്റാൻ ആയില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം നേടി ബൗളിംഗിൽ തിളങ്ങി.