കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കഴിഞ്ഞ സീസണിൽ ഓപ്പണറായി തിളങ്ങിയ സുനിൽ നരെയ്ൻ ഐപിഎൽ 2025ൽ വീണ്ടും ഫ്രാഞ്ചൈസിക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഗൗതം ഗംഭീറിൻ്റെ മെൻ്റർഷിപ്പിന് കീഴിൽ ആണ് നരെയ്ൻ ഓപ്പണറായി കെ കെ ആറിന്റെ കിരീട നോട്ടത്തിൽ പ്രധാനി ആയി.

180 സ്‌ട്രൈക്ക് റേറ്റിൽ 488 റൺസ് അദ്ദേഹം നേടിയിരുന്നു. എന്നാൽ ഇത്തവണ തൻ്റെ ബാറ്റിംഗ് പൊസിഷൻ ടീമിൻ്റെ ആവശ്യകതയെ ആശ്രയിച്ചിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
“എവിടെ ബാറ്റ് ചെയ്യണം എന്നത് ടീമിൻ്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓപ്പൺ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് ടീമിൻ്റെ ആവശ്യകതകളെ അടിസ്ഥാനമാക്കി ആയിരിക്കും,” നരെയ്ൻ കൊൽക്കത്തയിൽ പറഞ്ഞു.
ഈ സീസണിൽ ക്വിൻ്റൺ ഡി കോക്ക് ആകും കെ കെ ആറിന്റെ ഓപ്പണർ. അദ്ദേഹത്തിനൊപ്പം നരെയ്ൻ മറ്റൊരു തകർപ്പൻ ഓപ്പണിംഗ് ജോഡി രൂപീകരിക്കുമോ എന്ന് കണ്ടറിയണം.