ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഏപ്രിൽ 6 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും (എൽഎസ്ജി) തമ്മിലുള്ള മത്സരം കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റി. രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കാനാകില്ലെന്ന് കൊൽക്കത്ത പൊലീസ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ (സിഎബി) അറിയിച്ചതിനെ തുടർന്നാണ് വേദി മാറ്റിയത്.

ബംഗാൾ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വേദി മാറ്റത്തിന് അനുമതി നൽകിയത്. ഈ ക്രമീകരണത്തോടെ, മാർച്ച് 26, 30 തീയതികളിൽ ഷെഡ്യൂൾ ചെയ്ത രാജസ്ഥാൻ റോയൽസ് ഹോം മത്സരങ്ങൾ കൂടാതെ ഗുവാഹത്തി ഇപ്പോൾ ഒരു അധിക ഗെയിമിന് കൂടെ ആതിഥേയത്വം വഹിക്കും.
മാർച്ച് 22 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഈഡൻ ഗാർഡൻസിൽ കെകെആർ തങ്ങളുടെ സീസൺ ആരംഭിക്കും.