ഏപ്രിൽ 6 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിൽ നടക്കേണ്ട ഐപിഎൽ മത്സരം സുരക്ഷാ കാരണങ്ങളാൽ പുനഃക്രമീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. രാമനവമി ആഘോഷങ്ങൾ കാരണം കൊൽക്കത്ത പോലീസിന് ഈഡൻ ഗാർഡൻസിൽ മതിയായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വെളിപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ഉടനീളം ഒരേ ദിവസം 20,000-ത്തിലധികം ഘോഷയാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ, മറ്റ് സ്ഥലങ്ങളിൽ സുരക്ഷാ സേനയെ വൻതോതിൽ വിന്യസിക്കേണ്ടി വരുൻ. പോലീസ് സംരക്ഷണമില്ലാതെ 65,000 പേരുടെ ജനക്കൂട്ടവുമായി ഒരു മത്സരം നടത്തുന്നത് അസാധ്യമാണെന്ന് ഗാംഗുലി പറഞ്ഞു. സിഎബി ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്, അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
രാമനവമി കാരണം ഒരു ഐപിഎൽ മത്സരം പുനഃക്രമീകരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണിൽ സമാനമായ ഒരു സാഹചര്യം ഉണ്ടായിയിരുന്നു. അതേസമയം, ഐപിഎൽ 2025 സീസൺ മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കും.