2026-ലെ ടി20 ലോകകപ്പിന് ആറ് മാസത്തിൽ താഴെ മാത്രം ശേഷിക്കെ, ന്യൂസിലൻഡ് തങ്ങളുടെ അഞ്ച് പ്രമുഖ താരങ്ങളുമായി കരാറിലെത്തി. ഫിൻ അലൻ, ഡെവോൺ കോൺവേ, ലോക്കി ഫെർഗൂസൺ, ടിം സീഫെർട്ട്, മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരാണ് കാഷ്വൽ പ്ലേയിംഗ് കരാറുകളിൽ ഒപ്പുവെച്ചത്. ഇതോടെ ലോകകപ്പിൽ ഇവരുടെയെല്ലാം സേവനം ടീമിന് ലഭ്യമാകും.

ഈ കരാർ പ്രകാരം, ലോകകപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുത്ത അന്താരാഷ്ട്ര പരമ്പരകളിൽ ഈ അഞ്ച് താരങ്ങളും കളിക്കും. കോൺവേ, അലൻ, സീഫെർട്ട്, ഫെർഗൂസൺ എന്നിവർ അടുത്ത പരമ്പരകളിൽ കളിക്കാൻ ലഭ്യമാണെങ്കിലും, വില്യംസൺ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും. എങ്കിലും അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായി അദ്ദേഹം ഉണ്ടാകും.