പരിക്ക്, പാക്കിസ്ഥാന്‍ താരം ഖുഷ്ദില്‍ ഷാ മൂന്നാഴ്ചയോളം പുറത്ത്

Sports Correspondent

ഡര്‍ബിയില്‍ പരിശീലന സെഷനിടെ പരിക്കേറ്റ പാക്കിസ്ഥാന്‍ താരം ഖുഷ്ദില്‍ ഷായ്ക്ക് മൂന്നാഴ്ചയോളം കളിക്കളത്തിന് പുറത്ത് ഇരിക്കേണ്ടി വരും. ഇടത് തള്ള വിരലിനേറ്റ പൊട്ടലാണ് താരത്തിന് വിനയായത്. ശനിയാഴ്ചയുള്ള പരിശീലന സെഷനിടെയാണ് താരത്തിന് പരിക്കേറ്റത്. പാക്കിസ്ഥാന്റെ ആദ്യത്തെ ഇന്‍ട്ര സ്ക്വാഡ് ചതുര്‍ദിന മത്സരത്തില്‍ താരം ഇനി കളിക്കില്ല. കൂടാതെ ജൂലൈ 24-27 വരെ നടക്കേണ്ട രണ്ടാമത്തെ ചതുര്‍ദിന മത്സരത്തിലും താരം കളിക്കില്ല.

അടുത്താഴ്ച കഴിഞ്ഞ് താരത്തിന് പരിശീലനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്ത കുറിപ്പില്‍ പറയുന്നു.