ഓസ്ട്രേലിയ മുന്നോട്ട്!!! ഖവാജയ്ക്ക് അര്‍ദ്ധ ശതകം

Sports Correspondent

അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡ് – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് 61 റൺസാണ് നേടിയത്. 32 റൺസ് നേടിയ ഹെഡിനെ അശ്വിനാണ് പുറത്താക്കിയത്. നേരത്തെ ശ്രീകര്‍ ഭരത് ഹെഡ് നൽകിയ അവസരം നഷ്ടപ്പെടുത്തിയിരുന്നു.

മാര്‍നസ് ലാബൂഷാനെയെ ഷമി പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ വെറും 72 റൺസാണ് നേടിയതെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഖവാജ – സ്മിത്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 149/2 എന്ന നിലയിലാണ്.

77 റൺസാണ് ഖവാജ – സ്മിത്ത് കൂട്ടുകെട്ട് നേടിയത്. ഖവാജ 65 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.