വിരാട് കോഹ്ലിയും രോഹിത് ശർമ്മയിലും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു, അവർക്ക് രണ്ട് വർഷം കൂടി ഇന്ത്യയ്ക്കായി സുഖമായി കളിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരും കളിയിലെ ഇതിഹാസങ്ങളാണെന്നും ഒന്നും തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇവർ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല, അവർ കളിയിലെ ഇതിഹാസങ്ങളാണ്. അവർ അത്ഭുതകരമായ എന്റ്ർടെയ്നേഴ്സ് ആണ്. ഇവർക്ക് ഇനിയും രണ്ട് വർഷങ്ങൾ കൂടി കളിക്കാൻ ആകും. ഈ രാജ്യത്ത് നിങ്ങൾക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ചേസറാണ് കോഹ്ലി,” പീറ്റേഴ്‌സൺ പറഞ്ഞു.