രഞ്ജി ട്രോഫി ഫൈനൽ അവസാന ദിവസത്തിൽ നിൽക്കെ കേരളം പൊരുതുകയാണ്. ഇന്ന് കളി ലഞ്ചിന് പിരിയുമ്പോൾ വിദർഭ 314-7 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 351 റൺസിന്റെ ലീഡ് ഉണ്ട്. വിദർഭ കിരീടത്തിലേക്ക് അടുക്കുക ആണെങ്കിലും കേരളം പൊരുതുന്നുണ്ട്.

ഇന്ന് തുടക്കത്തിൽ 135 റൺസ് എടുത്ത കരുൺ നായറിനെ സാർവതെ പുറത്താക്കി. സ്റ്റമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 റൺസ് എടുത്ത ഹാർഷ് ദൂബെയെ ഏദൻ ആപ്പിൾ പുറത്താക്കി.
25 റൺസ് എടുത്ത അക്ഷയ് വാദ്കർ സാർവതെയുടെ പന്തിൽ ബൗൾഡ് ആയത് കേരളത്തിന് പ്രതീക്ഷ നൽകി. ഇപ്പോൾ 24 റൺസുമായി കാർനെവാറും 8 റൺസുമായി നാൽകണ്ടെയും ആണ് ക്രീസിൽ ഉള്ളത്.