രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കേരളത്തിന്റെ തകർപ്പൻ ബൗളിംഗ്. ഇന്ന് ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ സമ്മർദ്ദത്തിൽ ആക്കാൻ കേരളത്തിന് ആയി. ഒരു ഘട്ടത്തിൽ അവർ 290-4 എന്ന നിലയിൽ ആയിരുന്ന വിദർഭ ഇപ്പോൾ 373-9 എന്ന നിലയിൽ ആണ്.

ഇന്നലെ മികച്ച നിലയിൽ കളി അവസാനിപ്പിച്ച വിദർഭക്ക് ഇന്ന് ആദ്യ ഓവറുകളിൽ നല്ല രീതിയിൽ ബാറ്റു ചെയ്യാൻ ആയി. എന്നാൽ ബേസിൽ മലേവാറിനെ പുറത്താക്കിയതോടെ കളി മാറി. 153 റൺസ് എടുത്താണ് ഡാനിഷ് മലേവാർ കളം വിട്ടത്.
പിന്നാലെ 24 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ യാഷ് താക്കൂറിനെയും ബേസിൽ പുറത്താക്കി. ഇന്നത്തെ ഏറ്റവും വലിയ വിക്കറ്റ് വീഴ്ത്തിയത് ഏദൻ ആപ്പിൾ ആയിരുന്നു. രഞ്ജി സീസണിലെ ടോപ് സ്കോറർ ആയ യാഷ് റാത്തോർഡിനെ 3 റൺസ് എടുത്ത് നിൽക്കെ ഏദൻ പുറത്താക്കി.

12 റൺസ് എടുത്ത അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ രോഹൻ എസ് കുന്നുമ്മൽ പുറത്താക്കി. ലഞ്ചിന് തൊട്ടു മുമ്പ് അക്ഷയ് വാദ്കറിനെയും ഏദൻ പുറത്താക്കി. ഇതോടെ ലഞ്ച് നീണ്ടു. എങ്കിലും അവസാന ബാറ്റർ നചികേത് ഹാർഷ ദൂബെക്ക് ഒപ്പം ചേർന്ന് വിദർഭയെ മുന്നോട്ട് നയിക്കുകയാണ്.
കേരളത്തിനായി ഏദൻ ആപ്പിൾ 3 വിക്കറ്റും ബേസിൽ, നിധീഷ് എനിവർ രണ്ട് കിക്കറ്റ് വീതവും വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.