രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം അവസാന സെഷനിൽ കേരളം 342 റൺസിന് ഓളൗട്ട് ആയി. വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 379ന് 37 റൺസ് പിറകിൽ ആണ് കേരളം വീണത്. ആദ്യ ഇന്നിംഗ് ലീഡ് നേടിയത് കൊണ്ട് തന്നെ കളി സമനിലയിൽ ആയാൽ വിദർഭ ആകും കിരീടം ഉയർത്തുന്നത്.

ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം നല്ല രീതിയിൽ ബാറ്റു ചെയ്യുകയാണ്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സ് കേരളത്തിന് കരുത്തായി. എന്നാൽ സച്ചിൻ ബേബി പോയതോടെ കേരളത്തിന്റെ പ്രതീക്ഷ തകർന്നു.
ഇന്ന് ആദ്യ സെഷനിൽ ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.
അസറുദ്ദീൻ 34 റൺസ് എടുത്തു നിൽക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളിൽ ഔട്ട് തന്നെ വിധിച്ചു. എങ്കിലും ജലജ് സക്സേനക്ക് ഒപ്പം ചേർന്ന് സച്ചിൻ ബേബി ടീമിന്റെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 98 റൺസിൽ നിൽക്കെ സച്ചിൻ ബേബി ഒരു അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.
അപ്പോൾ കേരളം 55 റൺസിന് പിറകിൽ ആയിരുന്നു. ജലജ് സക്സേനക്ക് ഒപ്പം ഏദൻ ആപ്പിൾ ചേർന്നു. 28 റൺസ് എടുത്ത് ജലജ് സക്സേന പുറത്തായി. അപ്പോൾ കേരളത്തിന് 42 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. പിന്നാലെ 1 റൺ എടുത്ത് നിധീഷും ഔട്ട് ആയി. താമസിയാതെ ഏദൻ ആപ്പിളും പുറത്തായതോടെ കേരള ഇന്നിംഗ്സ് അവസാനിച്ചു.