കര്‍ണ്ണാടകയ്ക്കെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ നാണം കെട്ട തോല്‍വിയേറ്റു വാങ്ങി കേരളം. ഒരിന്നിംഗ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് അടിയറവ് പറഞ്ഞത്. കര്‍ണ്ണാടകയുടെ 613/8 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സില്‍ 195 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട കേരളം രണ്ടാം ഇന്നിംഗ്സില്‍ 238 റണ്‍സിനും ഓള്‍ഔട്ട് ആയി.
134/6 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 61 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കേരളം ഓള്‍ഔട്ടായി. 35 റണ്‍സ് നേടി അഭിഷേക് മോഹന്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ടോപ് സ്കോറര്‍ ആയി. കര്‍ണ്ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റ് നേടി. പ്രതീക് ജൈന്‍, സ്റ്റുവര്‍ട് ബിന്നി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കേരള ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ടീമിനായില്ല. 99 റണ്‍സ് നേടി പുറത്തായ അക്ഷയ് ചന്ദ്രന്‍ ആണ് കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. വിനൂപ് മനോഹരന്‍ 34 റണ്‍സ് നേടി. ശ്രേയസ് ഗോപാല്‍ രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ കൃഷ്ണപ്പ ഗൗതം പവന്‍ ദേശ്പാണ്ഡേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial