രോഹന് സെഞ്ച്വറി, ഒപ്പം വിഷ്ണു വിനോദ് വെടിക്കെട്ടും, കേരളത്തിന് 221 എന്ന വലിയ സ്കോർ

Newsroom

Picsart 23 10 23 12 43 01 543

സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം മികച്ച സ്കോർ നേടി. രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ കേരളം 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

കേരള 23 10 23 12 43 34 597

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച നാലു മത്സരങ്ങളും വിജയിച്ച കേരളം ഇന്ന് കൂടെ വിജയിച്ച് 5ൽ അഞ്ച് എന്ന റെക്കോർഡിൽ എത്താൻ ആകും ശ്രമിക്കുക.