രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ജമ്മു കാശ്മീരിനെ 280ന് ഓളൗട്ട് ആക്കി. ഇന്ന് രണ്ടാം ദിനം ആദ്യ സെഷനിൽ 280 റണിന് അവർ ഓളൗട്ട് ആവുക ആയിരുന്നു. അവസാന വിക്കറ്റിൽ കാശ്മീർ 38 റൺസ് ചേർത്തത്. കേരളത്തിനായി നിധീഷ് 6 വിക്കറ്റുകൾ വീഴ്ത്തി.
സാർവതെ 2 വിക്കറ്റും ബേസിൽ എൻ പി, ബേസിൽ തമ്പി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 4 റൺസ് നേടുന്നതിനിടയിൽ തന്നെ രണ്ട് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. രോഹൻ എസ് കുന്നുമ്മലും ഷോൺ റോഗറും ആണ് പുറത്തായി.