രഞ്ജി ട്രോഫിയിൽ ഗുജറാത്തിന് എതിരെ ലീഡ് നേടിക്കൊണ്ട് കേരളം രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നാടകീയമായ അഞ്ചാം ദിനത്തിൽ ഗംഭീരമായി ബൗൾ ചെയ്ത് ഗുജറാത്തിനെ കേരളം ഗുജറാത്തിനെ 455 റണ്ണിന് എറിഞ്ഞിട്ട് 2 റൺസിന്റെ ലീഡ് നേടുക ആയിരുന്നു. കേരളം ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ഫൈനലിലേക്ക് എത്തുന്നത്.
ഇന്ന് ബാറ്റിങ് ആരംഭിക്കുമ്പോൾ ഗുജറാത്തിന് 28 റൺസ് കൂടെയേ ലീഡ് എടുക്കാൻ വേണ്ടിയുരുന്നുള്ളൂ. അവർ അങ്ങനെ അനായാസം ലക്ഷ്യത്തിൽ എത്താൻ ആയില്ല.

എട്ടാം വിക്കറ്റിൽ ജയ്മീത് പടേലും സിദ്ദാർത്ഥും ചേർന്നാണ് കളി കേരളത്തിൽ നിന്ന് ആദ്യം അകറ്റിയത്. 357-7 എന്ന നിലയിൽ ആയിരുന്ന ഗുജറാത്തിനെ ഇരുവരും ചേർന്ന് 436-7 എന്ന നിലയിലേക്ക് എത്തിച്ചു. ജയ്മീത് 79 റൺസ് എടുത്ത് നിൽകെ സർവതെയുടെ പന്തിൽ സ്റ്റമ്പ് ചെയ്യപ്പെട്ടു. അസറുദ്ദീന്റെ മികച്ച കീപ്പിംഗ് ആണ് ഈ വിക്കറ്റ് നൽകിയത്.
ഇതോടെ കേരളത്തിന് 2 വിക്കറ്റും ഗുജറാത്തിന് 21 റൺസും ആയി ഫൈനലിലേക്കുള്ള ദൂരം. സിദ്ദാർത്ഥ് നാഗസ്വാലയെയും കൂട്ടി കളി മുന്നോട്ട് കൊണ്ടു പോയി. സ്കോർ 446ൽ നിൽക്കെ സിദ്ദാർത്ഥ് ദേശായി സർവതെയുടെ പന്തിൽ പുറത്തായി. പിന്നെ 1 വിക്കറ്റും 11 റൺസും.
പ്രിയജിത് 11ആമനായി ക്രീസിൽ എത്തി. ഗുജറാത്ത് 455ൽ നിൽക്കെ നാഗസ്വാലയെ സർവതെ പുറത്താക്കി. കേരളം 8 റൺസിന്റെ ലീഡുമായി ഫൈനലിലേക്ക്.
കേരളം ആദ്യ ഇന്നിംഗ്സിൽ 457 റൺസ് ആയിരുന്നു എടുത്തത്.