രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര ഫൈനൽ ഉറപ്പിച്ചു. ഇന്ന് കേരളം രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ പ്രതിരോധിച്ച് ഗുജറാത്തിന്റെ വഴി അടച്ചു. 4 വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി എങ്കിലും ജലജ് സക്സേനയും ഇമ്രാനും പ്രതിരോധിച്ച് നിന്ന് 114-4 റണ്ണിലേക്ക് കേരളത്തെ എത്തിച്ചതോടെ ഗുജറാത്ത് സമനിലക്ക് തയ്യാറാവുക ആയിരുന്നു. ആദ്യ ഇന്നിംഗ്സിലെ 2 റൺസ് ലീഡിന്റെ ബലത്തിൽ കേരളം ഫൈനലിലേക്ക് എത്തി.

രണ്ടാം ഇന്നിങ്സിൽ 9 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 1 റൺ എടുത്ത വരുൺ നായനാർ, 10 റൺസ് എടുത്ത സച്ചിൻ ബേബി എന്നിവർ നിരാശപ്പെടുത്തി. രോഹൻ കുന്നുമ്മൽ 32 റൺസ് എടുത്താണ് പുറത്തായത്.
എന്നാൽ 37 റൺസുമായി ജലജ് സക്സേനയും 14 റൺസ് എടുത്ത് ഇമ്രാനും ക്രീസിൽ ഉറച്ച് നിന്ന് ഗുജറാത്തിന്റെ പ്രതീക്ഷകൾ തകർത്തു.
ആദ്യ ഇന്നിംഗ്സിൽ 2 റൺസ് ലീഡ് നേടിയതോടെ കളി സമനിലയിൽ ആയാൽ കേരളം അവരുടെ ആദ്യ രഞ്ജി ട്രോഫി ഫൈനലിൽ എത്തും എന്ന് ഉറപ്പായിരുന്നു.
ആദ്യ ഇന്നിങ്സിൽ 457 റൺസ് എടുത്ത കേരളം ഗുജറാത്തിനെ 455 റൺസിന് ഓളൗട്ട് ആക്കിയാണ് 2 റൺസിന്റെ ലീഡ് നേടിയത്. ഇന്ന് 27 റൺസ് ലീഡ് എടുക്കാൻ വേണ്ടിയിരുന്ന ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ 25 റൺസിനിടയിൽ വീഴ്ത്താൻ കേരളത്തിനായി.