രഞ്ജി ട്രോഫി സെമി; കേരളം ആദ്യം ബാറ്റു ചെയ്യുന്നു, ഇമ്രാനും വരുണും അരങ്ങേറ്റം

Newsroom

Ahmed Imran

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ആദ്യം ബാറ്റു ചെയ്യുന്നു. ടോസ് നേടിയ സച്ചിൻ ബേബി ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. കേരളത്തിനായി 18കാരനായ അഹമ്മദ് ഇമ്രാനും വരുൺ നായനാറും അരങ്ങേറ്റം നടത്തുന്നു.

1000832184
ചിത്രം: Lalit Kalidas Twitter

പരിക്ക് കാരണം ബേസിൽ തമ്പി ഇന്ന് ടീമിൽ ഇല്ല. കഴിഞ്ഞ കളിയിൽ തിളങ്ങാതിരുന്ന ഷോൺ റോജറും ടീമിൽ ഇല്ല.

ടീം: രോഹൻ എസ് കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബേസിൽ എൻ പി, വരുൺ നായനാർ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന, സർവതെ, അഹമ്മദ് ഇമ്രാൻ, നിധീഷ് എം ഡി