രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ മോശം തുടക്കം. മത്സരം രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിലാണ്. കേരളത്തിൻ ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായി.
രോഹൻ എസ് കുന്നുമ്മൽ റൺ ഒന്നും എടുക്കാതെ ആണ് പുറത്തായത്. അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്തും പുറത്തായി. രണ്ട് വിക്കറ്റുകളും ദർഷൻ നൽകണ്ടെ ആണ് വീഴ്ത്തിയത്.
ഇപ്പോൾ 31 റൺസുമായി സർവതെയും 10 റൺസുമായി ഇമ്രാനും ആണ് ക്രീസിൽ ഉള്ളത്. കേരളം ഇപ്പോഴും 322 റൺസ് പിറകിലാണ്. ആദ്യ ഇന്നിംഗ്സിൽ വിദർഭ 379 റൺസിന് ഓളൗട്ട് ആയിരുന്നു.