രഞ്ജി ട്രോഫി; ആദ്യ സെഷനിൽ കേരളം 70/2 എന്ന നിലയിൽ

Newsroom

Picsart 24 01 20 14 57 03 025

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ലഞ്ചിന് പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 70 എന്ന നിലയിൽ. ആദ്യ സെഷനിൽ കേരളം നന്നായി ബാറ്റു ചെയ്തു എങ്കിലും ഒരു റണ്ണൗട്ട് കേരളത്തിന് തിരിച്ചടിയായി.

Akshay Chandran

ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ എസ് കുന്നുമ്മലും അക്ഷയ് ചന്ദ്രനും 60 റൺസ് ചേർത്ത് മികച്ച നിലയിൽ നിൽക്കുമ്പോൾ ആണ് റണ്ണൗട്ട് വന്നത്. 71 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് അക്ഷയ് ചന്ദ്രൻ ഔട്ട് ആയത്.

രോഹൻ എസ് കുന്നുമ്മൽ 68 പന്തിൽ നിന്ന് 30 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. ഇപ്പോൾ ലഞ്ചിന് പിരിയുമ്പോൾ സച്ചിൻ ബേബി 2 റൺസുമായും, അരങ്ങേറ്റക്കാരൻ വരുൺ നായനാർ 5 റൺസുമായി കളത്തിൽ നിൽക്കുന്നു.