രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ നേരിടുന്ന കേരളം ചായക്ക് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിൽ. രണ്ടാം സെഷനിൽ 1 വിക്കt ആണ് കേരളത്തിന് നഷ്ടമായത്. 73 റൺസ് ഈ സെഷനിൽ വന്നു.

ഓപ്പണിംഗ് വിക്കറ്റിൽ രോഹൻ എസ് കുന്നുമ്മലും അക്ഷയ് ചന്ദ്രനും 60 റൺസ് ചേർത്ത് മികച്ച നിലയിൽ നിൽക്കുമ്പോൾ ആണ് റണ്ണൗട്ട് വന്നത്. 71 പന്തിൽ നിന്ന് 30 റൺസ് എടുത്താണ് അക്ഷയ് ചന്ദ്രൻ ഔട്ട് ആയത്.
രോഹൻ എസ് കുന്നുമ്മൽ 68 പന്തിൽ നിന്ന് 30 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിൽ പുറത്തായി. അരങ്ങേറ്റക്കാരൻ വരുൺ നായനാർ 10 റൺസ് എടുത്ത് പുറത്തായി. ചായക്ക് പിരിയുമ്പോൾ സച്ചിൻ ബേബി 42 റൺസുമായും, ജലജ് സക്സേൻ 26 റൺസുമായും കളത്തിൽ നിൽക്കുന്നു.