രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 418 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി എങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്.

ഇപ്പോൾ സർവതെ 22 പന്തിൽ 10 റൺസുമായും അസറുദ്ദീൻ 303 പന്തിൽ 149 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 17 ബൗണ്ടറികൾ ഇതുവരെ അടിച്ചു. അസറുദ്ദീന്റെ ഈ സീസണിൽ ആദ്യ സെഞ്ച്വറി ആണിത്. ഫസ്റ്റ് ക്ലാസിലെ 2ആം സെഞ്ച്വറിയും.
സൽമാൻ നിസാർ ഇന്ന് ഒരു സിക്സ് അടിച്ച് കൊണ്ടാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 1 സിക്സും 4 ഫോറും നിസാർ ആകെ തന്റെ ഇന്നിംഗ്സിൽ അടിച്ചു. അവസാന സെഷനിൽ 52 റൺസ് എടുത്ത് നിൽക്കെ സൽമാൻ നിസാറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.
ന്യൂ ബോൾ വന്നതിനു പിന്നാലെ യുവതാരം അഹ്മദ് ഇമ്രാൻ 24 റൺസ് എടുത്ത് പുറത്തായി.