തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ ലീഗിൻ്റെ (കെഎസിഎൽ) ബ്രാൻഡ് അംബാസഡറായ ചലച്ചിത്രതാരം മോഹൻലാൽ ആകും ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കേരള കായിക മന്ത്രി വി അബ്ദുറഹിമാനും ചടങ്ങിൽ പങ്കെടുക്കും.

കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 2 മുതൽ ആണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 18 വരെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആകും മത്സരങ്ങൾ നടക്കുക. ദിവസേന 2 മത്സരങ്ങൾ ആയിരിക്കും. മത്സരങ്ങൾ 2:45 നും 6:45 നും നടക്കും. എല്ലാ കാണികൾക്കും പ്രവേശനം സൗജന്യമാണ്.
ഇന്ന് നടക്കുന്ന ലോഞ്ചിൽ ക്രിക്കറ്റ് ലീഗിനായുള്ള പ്രത്യേക ഗാനവും പുറത്തിറങ്ങും.