തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് സീസണ് മുന്നോടിയായുള്ള കളിക്കാരുടെ ലേലം പൂര്‍ത്തിയായി. മികച്ച മുന്‍നിര താരങ്ങളെ സ്വന്തമാക്കാന്‍ എല്ലാ ടീമുകളും ശ്രമിച്ചപ്പോള്‍ വാശിയേറിയ ലേലത്തിനാണ് തിരുവനന്തപുരം ഹയാത്ത് റീജന്‍സി സാക്ഷ്യം വഹിച്ചത്.
അക്ഷയ് ചന്ദ്രന്‍, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരന്‍ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ് ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. നേരത്തെ, ഐ. പി. എല്‍ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കണ്‍ താരമായി പ്രഖ്യാപിച്ചിരുന്നു. 6.2 ലക്ഷം രൂപക്ക് സ്വന്തമാക്കിയ ബാറ്റര്‍ കൃഷ്ണ പ്രസാദിനാണ് റിപ്പിള്‍സ് ഏറ്റവും കൂടുതല്‍ പണം ചെലവിട്ടത്. അക്ഷയ് ചന്ദ്രന്‍ (5 ലക്ഷം), വിനൂപ് മനോഹരന്‍ (3.2 ലക്ഷം), ഫനൂസ് ഫൈസ് (3 ലക്ഷം), വിശ്വേശ്വര്‍ സുരേഷ് (2.4 ലക്ഷം), അനന്ദ് ജോസഫ് (2 ലക്ഷം), രോഹന്‍ നായര്‍ (2.2 ലക്ഷം), നീല്‍ സണ്ണി (2.2 ലക്ഷം), ആസിഫ് അലി (1 ലക്ഷം), അല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (1 ലക്ഷം), അക്ഷയ് ശിവ് (0.5 ലക്ഷം), ഉജ്വല്‍ കൃഷ്ണ (0.55 ലക്ഷം), വൈശാഖ് ചന്ദ്രന്‍ (0.5 ലക്ഷം), വിഘ്നേഷ് പുത്തൂര്‍ (0.75 ലക്ഷം), അതുല്‍ സൗരി (0.5 ലക്ഷം), അഫ്രാദ് റിഷബ് (0.5 ലക്ഷം), അക്ഷയ് ടി കെ (1.1 ലക്ഷം), കിരണ്‍ സാഗര്‍ (1 ലക്ഷം), പ്രസൂണ്‍ പി (0.7 ലക്ഷം) എന്നിവരാണ് റിപ്പിള്‍സ് ടീമിലെ മറ്റു കളിക്കാര്‍.
പ്രമുഖ ഗള്‍ഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസിന് പുറമെ റാഫെല്‍ തോമസ്, നിജി ഇസ്മയില്‍, ഷൈബു മാത്യു എന്നിവരാണ് ടീമിന്റെ ഉടമസ്ഥര്‍.
“ശരിയായ കളിക്കാരെ ഏറ്റവും യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ശ്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. അതിനായി, കൃത്യമായ ആസൂത്രണം തയ്യാറാക്കിയിരുന്നു. അതികൊണ്ടുതന്നെ, തിരഞ്ഞെടുപ്പെല്ലാം എളുപ്പമുള്ള തീരുമാനമായിരുന്നു. ഇനിയാണ് ശെരിക്കുള്ള ജോലി ആരംഭിക്കുന്നത്. ഈ ടൂർണമെൻ്റ് ആസ്വദിക്കാൻ കളിക്കാര്‍ക്ക് ഏറ്റവും മികച്ച പിന്തുണ നൽകും.” ടീം ഉടമസ്ഥൻ ടി. എസ്. കലാധരൻ പറഞ്ഞു.
മുന്‍ ഐ. പി. എല്‍ ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിള്‍സിന്റെ ഹെഡ് കോച്ച്.