വയനാടിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

Newsroom

വയനാട് ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പംതന്നെ ക്രിക്കറ്റ് മേഖലയിലെ പ്രമുഖരില്‍ നിന്ന് പരമാവധി സഹായം വയനാട്ടിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും അസോസിയേഷന്‍ നടത്തുന്നുണ്ടെന്നും കേരള ക്രിക്ക അസോസിയേഷൻ പറഞ്ഞു.

ഇന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശ ചടങ്ങിലാണ് ഈ പ്രഖ്യാപനം വന്നത്. സഞ്ജു സാംസൺ ആയിരുന്നു ലോഗോ പ്രകാശനം ചെയ്തത്. സഞ്ജു സാംസണെ കൂടാതെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍ റഹിമാന്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം പി.ജെ. നവാസ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സിഎഫ്ഒയും ഇന്ററിം സിഇഒയുമായ മിനു ചിദംബരം എന്നിവരും ലോഗോ പ്രകാശനത്തിലും വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.