കരുൺ നായർ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കും, നോർത്താംപ്ടൺഷെയറിൽ ചേർന്നു

Newsroom

ഇന്ത്യൻ താരം കരുൺ നായർ കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി നോർത്താംപ്ടൺഷെയറിൽ ചേർന്നു. സാം വൈറ്റ്മാന് പകരമാണ് കരുൺ നായർ ടീമിൽ ചേരുന്നത്. നോർത്താംപ്ടൺഷെയറിൽ ചേരാനും കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഞാൻ വളരെ ആകാംക്ഷയിലാണ് എന്ന് നായർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Picsart 23 09 09 11 43 59 847

കരുൺ നായർ വെള്ളിയാഴ്ച യുകെയിൽ എത്തി. ഞായറാഴ്ച വാർവിക്ഷെയറിനെതിരായ മത്സരത്തിന് മുന്നോടിയായി താരം നോർത്താംപ്ടൺഷയർ സ്ക്വാഡിൽ ചേരും. കരുൺ നായറിന് മികച്ച് ഫസ്റ്റ് ക്ലാസ് റെക്കോർഡ് ഉണ്ട്. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 5922 റൺസ് താരം നേടിയിട്ടുണ്ട്.