ഐപിഎല്ലിൽ മികച്ച ഫോമിലുള്ള വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്, ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള തൻ്റെ സ്വപ്നം ഉപേക്ഷിച്ചിട്ടില്ല എന്ന് പറഞ്ഞു. ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ കഴിയുന്നതെല്ലാം ചെയ്യും എന്നും കാർത്തിക് പറഞ്ഞു.
“എൻ്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ, ഇന്ത്യയെ വരാനിരിക്കുന്ന ടി-20 ലോകകപ്പിൽ പ്രതിനിധീകരിക്കുന്നത് എനിക്ക് ഏറ്റവും വലിയ വികാരമായിരിക്കും. ഞാൻ അങ്ങനെ ചെയ്യാൻ വളരെ ആഗ്രഹിക്കുന്നു. ലോകകപ്പിൽ ഇന്ത്യൻ ജേഴ്സി അണിയുന്നതിനേക്ക വലുതായി എൻ്റെ ജീവിതത്തിൽ മറ്റൊന്നില്ല.” ദിനേശ് കാർത്തിക് പറഞ്ഞു.
“ലോകകപ്പിനുള്ള ഏറ്റവും മികച്ച ഇന്ത്യൻ ടീം ഏതാണെന്ന് തീരുമാനിക്കാൻ വളരെ സ്ഥിരതയുള്ള, സത്യസന്ധരായ മൂന്ന് ആളുകൾ മാനേജ്മെന്റിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. രാഹുൽ ദ്രാവിഡ്, രോഹിത് ശർമ്മ, അജിത് അഗാർക്കർ. ഞാൻ പൂർണ്ണമായും അവരോടൊപ്പമാണ്. അവർ എടുക്കുന്ന ഏത് തീരുമാനത്തെയും ഞാൻ മാനിക്കുന്നു, ഞാൻ 100% തയ്യാറാണ്, ഞാൻ ആകാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നിങ്ങൾക്കറിയാം.” കാർത്തിക് പറഞ്ഞു.