ബംഗ്ലാദേശ് ഇന്ത്യക്ക് ഒരു വെല്ലുവിളി ആകില്ല എന്ന് ദിനേശ് കാർത്തിക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെപ്തംബർ 19 ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയർത്താൻ ബംഗ്ലാദേശ് പാടുപെടുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. പാക്കിസ്ഥാനെതിരായ പരമ്പര 2-0ന് സ്വന്തമാക്കിയ ബംഗ്ലാദേശ് അതുപോലെ ഒരു വിജയം ഇന്ത്യയിൽ നേടില്ല എന്ന് കാർത്തിക് പറയുന്നു.

“ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് ഒരു വലിയ കടമ്പയാണ്, ബംഗ്ലാദേശ് പാകിസ്ഥാനിൽ നന്നായി കളിച്ചിട്ടുണ്ടെങ്കിലും, അവർ ഇന്ത്യയെ വളരെയധികം ബുദ്ധിമുട്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” ക്രിക്ക്ബസിൽ ഒരു വീഡിയോയിൽ കാർത്തിക് പറഞ്ഞു.

2019 നവംബറിൽ നടന്ന ചരിത്രപരമായ പിങ്ക് ബോൾ ടെസ്റ്റിന് ശേഷം ബംഗ്ലാദേശ് ആദ്യമായാണ് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിൽ പര്യടനം നടത്തുന്നത്. നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് ശക്തമായി മത്സരം കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കുന്നു. സെപ്തംബർ 19 ന് ആദ്യ ടെസ്റ്റ് ആരംഭിക്കും.