ജനുവരി 23 ന് കർണാടകയ്‌ക്കെതിരായ പഞ്ചാബിൻ്റെ രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യൻ ബാറ്റർ ശുഭ്‌മാൻ ഗിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരം ഒരുങ്ങുകയാണ്. അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ടോപ്പ് ഓർഡർ ബാറ്റർ. , റെഡ്-ബോൾ ഫോർമാറ്റിൽ തൻ്റെ ഫോം വീണ്ടെടുക്കാൻ ആണ് ശ്രമിക്കുന്നത്.
ടെസ്റ്റ് പരമ്പരയ്ക്കിടെ, ഗില്ലിന് , അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 31, 28, 1, 20, 13 എന്നീ സ്‌കോറുകളോടെ 93 റൺസ് മാത്രമാണ് നേടാനായത്.
വരാനിരിക്കുന്ന മത്സരത്തിൽ ഗിൽ ഉണ്ടാകും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. 2022 ജൂണിൽ മധ്യപ്രദേശിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ഗിൽ അവസാനമായി രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ പ്രതിനിധീകരിച്ചത്.