ഇന്ത്യ എ ടീമിന്റെ പരിശീലകനാവുന്നതിന് മുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ഉപദേശമാണ് തന്നെ സഹായിച്ചതെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. വിരമിക്കലിനു ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തിൽ തനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെന്നും ഈ ഘട്ടത്തിൽ കപിൽ ദേവിന്റെ ഉപദേശമാണ് തനിക്ക് തുണയായതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഉടനെ ഒരു കാര്യത്തിലേക്കും എടുത്തുചാടരുതെന്നും കുറച്ച് വർഷങ്ങൾ ഇഷ്ട്ടമുള്ള ചില കാര്യങ്ങൾ ചെയ്തതിന് ശേഷം അതിൽ നിന്ന് എന്താണ് ഇഷ്ട്ടപെടുന്നതെന്ന് നോക്കി ചെയ്യണമെന്നും കപിൽ ദേവ് തന്നോട് പറഞ്ഞതായി രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തി. തുടക്കത്തിൽ തനിക്ക് കമെന്ററിയോട് താല്പര്യം ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റിൽ നിന്ന് ഒരു അകൽച്ച തോന്നിയതുകൊണ്ട് അത് ഒഴിവാക്കുകയായിരുന്നു എന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.
തനിക്ക് കൂടുതൽ സംതൃപ്തി തോന്നിയ കാര്യം ചെറിയ കുട്ടികളെ പരിശീലിപ്പിക്കുന്നതാണെന്നും പരിശീലകന്റെ വേഷം താൻ നല്ല രീതിയിൽ ഇഷ്ട്ടപെട്ടെന്നും അതിന് അവസരം വന്നതോടെയാണ് താൻ ഇന്ത്യ എടീമിനെയും അണ്ടർ 19 ടീമിനെയും പരിശീലിപ്പിച്ചെന്നും ദ്രാവിഡ് പറഞ്ഞു.