ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിൻ്റെ മഴ ബാധിച്ച ആദ്യ ദിനത്തിൽ ഇന്ത്യക്കായി ആകാശ് ദീപ് തിളങ്ങി. സന്ദർശകർ ആദ്യ ദിനം അവസാനിക്കുമ്പോൾ 35 ഓവറിൽ 107/3 എന്ന നിലയിലാണ്. ബംഗ്ലദേശ് ഓപ്പണർമാരെ പുറത്താക്കി ആകാശ് നേരത്തെ രണ്ട് വിക്കറ്റ് വീഴ്ത്തി.

81 പന്തിൽ 40 റൺസ് നേടിയ മോമിനുൾ ഹക്ക് ചെറുത്തുനിൽപ്പ് നടത്തി, നജ്മുൽ ഹൊസൈൻ ഷാൻ്റോയുമായി (28) നിർണായക 51 റൺസ് കൂട്ടുകെട്ട് മോമിനുൾ പടുത്തു.
ഓപ്പണർ സക്കീർ ഹസനെ ഡക്കിന് പുറത്താക്കി ആകാശ് നല്ല തുടക്കം നൽകി. മോശം കാലാവസ്ഥ കാരണം ലഞ്ചിന് ശേഷം കളി തുടരുക പ്രയാസമായിരുന്നു. ലഞ്ചിനു ശേഷം ഷാൻ്റോയുടെ വിക്കറ്റ് അശ്വിൻ സ്വന്തമാക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.