ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി, കെയിന്‍ വില്യംസൺ ലോകകപ്പിനുണ്ടാകില്ല

Sports Correspondent

ന്യൂസിലാണ്ടിന്റെ ഏകദിന നായകന്‍ കെയിന്‍ വില്യംസൺ ലോകകപ്പിനുണ്ടാകില്ല. ഐപിഎലിലെ ഉദ്ഘാടന മത്സരത്തിനിടെ താരത്തിനേറ്റ പരിക്കാണ് വിനയായിരിക്കുന്നത്.

താരത്തിന് അടുത്ത മൂന്നാഴ്ചയ്ക്ക്കം ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം ലോകകപ്പിന് മുമ്പ് തിരികെ എത്തുവാനായി റീഹാബ് നടപടികള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തുമെന്ന് പറഞ്ഞുവെങ്കിലും താരത്തിന്റെ മടങ്ങിവരവ് ലോകകപ്പിന് മുമ്പ് അസാധ്യമാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

കെയിന്‍ എന്ന നായകന്റെ അഭാവം ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയാണെന്നാണ് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.