കെയ്ൻ വില്യംസൺ ബാറ്റിംഗിനിടെ അനുഭവപ്പെട്ട ക്വാഡ് സ്ട്രെയിൻ കാരണം ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൻ്റെ രണ്ടാം ഇന്നിംഗ്സിൽ കളത്തിലിറങ്ങില്ല. ബാക്കിയുള്ള ഫീൽഡിൽ മാർക്ക് ചാപ്മാൻ പകരക്കാരനാകും. ഇന്ന് ബാറ്റിംഗിൽ വില്യംസണിന് 11 റൺസ് മാത്രമേ നേടാനായുള്ളൂ. കുൽദീപ് ആണ് താരത്തെ പുറത്താക്കിയത്.
ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 252 റൺസ് അണ് വിജയലക്ഷ്യമായി ന്യൂസിലൻഡ് ഉയർത്തിയത്. ഇന്ത്യ ഇപ്പോൾ അവരുടെ ചേസ് ആരംഭിച്ചു. വില്യംസണിൻ്റെ അഭാവം ന്യൂസിലൻഡിൻ്റെ ഫീൽഡിംഗിനും നേതൃത്വത്തിനും തിരിച്ചടിയായേക്കാം.