പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20ക്ക് ഇടയിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പരമ്പരയിൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. അവസാന മൂന്ന് ടി20യിലും ന്യൂസിലൻഡിനൊപ്പം ക്യാപ്റ്റൻ ഉണ്ടാകില്ലം പകരം സൗത്തി ആകും ന്യൂസിലൻഡിനെ നയിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് വില്യംസൺ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 2-0 ന് മുന്നിലാണ്. ഇന്നലെ വില്യംസൺ 15 പന്തിൽ 26 റൺസ് എടുത്ത് നിൽക്കെ ആയിരുന്നു പരിക്കേറ്റ് കളം വിടേണ്ടി വന്നത്. വില്യംസണിന് പകരം ടിം സീഫെർട്ട് ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു,
 
					













