ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ കെയിന്‍ റിച്ചാര്‍ഡ്സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 34 വയസ്സുകാരന്‍ താരം ഓസ്ട്രേലിയയ്ക്കായി 25 ഏകദിനത്തിലും 36 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎൽ, ബിഗ് ബാഷ് തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റിലും താരം സജീവമായി കളിച്ചിട്ടുണ്ട്.
2008-09 സീസണിൽ തന്റെ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2013ൽ ഓസ്ട്രേലിയയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. 2021ൽ ടി20 ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയന്‍ ടീമില്‍ അംഗം ആയിരുന്നു.









