ബാബറിന് പകരം ടീമിൽ എത്തിയ കമ്രാൻ ഗുലാമിന് സെഞ്ച്വറി

Newsroom

Updated on:

മുൾട്ടാൻ, ഒക്ടോബർ 15, 2024 – ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 259/5 എന്ന ഭേദപ്പെട്ട നിലയിൽ. അരങ്ങേറ്റക്കാരൻ കമ്രാൻ ഗുലാം 224 പന്തിൽ നിന്ന് 118 റൺസ് നേടി പാകിസ്ഥാൻ ഇന്നിംഗ്‌സിൽ ടോപ് സ്കോറർ ആയി. സ്റ്റാർ ബാറ്റർ ബാബറിന് പകരക്കാരനായാണ് ഗുലാം ടീമിൽ എത്തിയത്.

1000701533

അബ്ദുല്ല ഷഫീഖ് (7), പാകിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് (3) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. ജാക്ക് ലീച്ച് ആണ് ഈ രണ്ട് വിക്കറ്റുകളും നേടിയത്. കമ്രാൻ ഗുലാമിനൊപ്പം സെയിം അയൂബും (77) ചേർന്നാണ് പാകിസ്താനെ കരകയറ്റിയത്. മാത്യൂ പോട്ട്‌സ്, ബ്രൈഡൺ കാർസ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

കളി നിർത്തുമ്പോൾ, മുഹമ്മദ് റിസ്‌വാൻ 37 റൺസുമായും അഗ സൽമാൻ 5 റൺസുമായും ക്രീസിൽ നിൽക്കുന്നു.