പ്രശംസ പിടിച്ച് പറ്റി റബാഡയുടെ ചെറുത്ത് നില്പ്

Sports Correspondent

രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോഹാന്നസ്ബര്‍ഗില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. 6/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ഡീന്‍ എല്‍ഗാറെ ആദ്യം നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. എന്നാല്‍ പിന്നീട് അംലയുമായി ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഏകദേശം ഒരു സെഷന്‍ മുഴുവനും ചെറുത്ത് നില്‍ക്കുവാന്‍ കാഗിസോ റബാഡയ്ക്കായി. 30 റണ്‍സ് നേടി റബാഡ പുറത്താകുമ്പോള്‍ ലഞ്ചിനു ഏതാനും ഓവറുകകള്‍ മാത്രമായിരിന്നു അവശേഷിച്ചിരുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്കാണ് റബാഡയുടെ വിക്കറ്റ്.

അംലയുമായി ചേര്‍ന്ന് 64 റണ്‍സാണ് റബാഡ ആദ്യ സെഷനില്‍ നേടിയത്. 32 റണ്‍സ് നേടിയ അംലയ്ക്കൊപ്പം റണ്ണൊന്നും നേടാതെ എബി ഡി വില്ലിയേഴ്സ് ആണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial