വ്യക്തിപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ട് തന്റെ രാജ്യത്തിലേക്ക് മടങ്ങി. . ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി വ്യാഴാഴ്ച റബാദ നാട്ടിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

അഹമ്മദാബാദിൽ നടന്ന സീസണിലെ ഗുജറാത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ റബാഡ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ ഇന്നലെ നടന്ന ബെംഗളൂരുവിനെതിരായ ടീമിന്റെ എട്ട് വിക്കറ്റ് വിജയത്തിൽ നിന്ന് റബാഡ വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പേസർക്ക് മത്സരം നഷ്ടമായെന്ന് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നേരത്തെ പറഞ്ഞിരുന്നു.