വരാനിരിക്കുന്ന ദുലീപ് ട്രോഫി 2025-26 സീസണിൽ സെൻട്രൽ സോണിനെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ നയിക്കും. രജത് പാട്ടീദാറാണ് വൈസ് ക്യാപ്റ്റൻ. കുൽദീപ് യാദവ്, ഖലീൽ അഹമ്മദ് എന്നിവരും ടീമിലുണ്ട്. പരമ്പരയിൽ ബെഞ്ചിലായിരുന്ന കുൽദീപ് യാദവ്, വിദർഭ സ്പിന്നർ ഹർഷ് ദുബെ, രാജസ്ഥാന്റെ മാനവ് സുതർ എന്നിവരടങ്ങിയ ശക്തമായ സ്പിൻ നിരയാണ് നയിക്കുക.
2024-25 രഞ്ജി സീസണിൽ 69 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം എന്ന റെക്കോർഡിന് ഉടമയാണ്.
വ്യക്തിപരമായ കാരണങ്ങളാൽ എസെക്സിലെ കരാർ അവസാനിപ്പിച്ച് മടങ്ങിയെത്തിയ ഖലീൽ അഹമ്മദ് ദീപക് ചാഹറിനൊപ്പം പേസ് നിരയെ നയിക്കും.
കഴിഞ്ഞ രഞ്ജി സീസണിൽ 960 റൺസുമായി ടോപ് സ്കോററായ യഷ് രാത്തോഡും, രഞ്ജി ഫൈനലിൽ 153 ഉം 73 ഉം റൺസ് നേടിയ ഡാനിഷ് മലേവാറും ടീമിൽ ഇടം നേടിയിട്ടുണ്ട്.
സെൻട്രൽ സോൺ ടീം:
ധ്രുവ് ജുറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രജത് പാട്ടീദാർ (വൈസ് ക്യാപ്റ്റൻ), ആര്യൻ ജുയൽ, ഡാനിഷ് മലേവാർ, സഞ്ചിത് ദേശായി, കുൽദീപ് യാദവ്, ആദിത്യ താക്കറെ, ദീപക് ചാഹർ, സരൺഷ് ജയിൻ, ആയുഷ് പാണ്ഡെ, ശുഭം ശർമ്മ, യഷ് രാത്തോഡ്, ഹർഷ് ദുബെ, മാനവ് സുതർ, ഖലീൽ അഹമ്മദ്.
സ്റ്റാൻഡ്-ബൈസ്:
മാധവ് കൗശിക്, യഷ് താക്കൂർ, യുവരാജ് ചൗധരി, മഹിപാൽ ലോംറോർ, കുൽദീപ് സെൻ, ഉപേന്ദ്ര യാദവ്.