മെൽബൺ, നവംബർ 7: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ എ 57.1 ഓവറിൽ 161 റൺസിന് ഓൾഔട്ടായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം, മൈക്കൽ നെസറിൻ്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയ എയുടെ ബൗളർമാർ, തുടക്കത്തിലെ ഇന്ത്യ എയെ ബുദ്ധിമുട്ടിലാക്കി.

ഇന്ത്യ എയുടെ ഇന്നിംഗ്‌സ് മോശമായി തുടങ്ങി, ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീണു. അഭിമന്യു ഈശ്വരൻ, സായ് സുദർശൻ എന്നിവരെ ബോർഡിൽ റണ്ണൊന്നുമെടുക്കാതെ പുറത്താക്കിയ മൈക്കൽ നെസർ ഇന്ത്യയെ ഞെട്ടിച്ചു. ഓപ്പണറായി എത്തിയ കെഎൽ രാഹുലിനെ 4 റൺസിന് മടക്കി സ്‌കോട്ട് ബോളണ്ടുൻ പ്രഹരം ഏൽപ്പിച്ചു. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനും (4) പിടിച്ചുനിൽക്കാനായില്ല.
53 റൺസിൻ്റെ കൂട്ടുകെട്ടിൽ ദേവദത്ത് പടിക്കലും ധ്രുവ് ജുറലും ചേർന്ന് ഇന്നിംഗ്‌സ് പടുത്തുയർക്കാൻ നോക്കി. പക്ഷേ പടിക്കൽ 26 റൺസിന് പുറത്തായി. ജുറൽ ഒറ്റയ്ക്ക് പൊരുതി. ധ്രുവ് ജുറൽ 186 പന്തിൽ നിന്ന് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തി 80 റൺസ് നേടി. എന്നാൽ, ലോവർ ഓർഡറിൽ നിന്നുള്ള പിന്തുണ കുറഞ്ഞതോടെ ഇന്ത്യ എ 161 റൺസിന് ഓളൗട്ട് ആയി.
നെസർ 27 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്യൂ വെബ്‌സ്റ്റർ 19 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി, ബോലാൻഡും റോച്ചിക്കോളിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.